നന്ദി

നന്ദി 

എന്ന വാക്ക്

മുഷിഞ്ഞ 

വായ്മൂടികൾ   പോലെ,

ജനാലയിലും മേശ വലിപ്പിലും 

കക്കൂസിന്റെ

കുറ്റിയിലും വരെ

തൂങ്ങിക്കിടക്കുന്നു.

എന്റെ ശ്വാസം തന്നെ 

ശ്വസിച്ചു ശ്വസിച്ച് 

മടുപ്പു കയറിയ  

തലയിണയുടെ 

അടിയിലും 

ഇരിപ്പുണ്ട് ഒരെണ്ണം.

നന്ദിയെന്ന വാക്കില്ലാതെ 

നന്ദി പറയാൻകഴിഞ്ഞിരുന്നെങ്കിൽ !