ഒരുവൾക്കായി മുറിച്ചുകളഞ്ഞ
ചിറകുകൾ
മറ്റൊരുവൾ വന്നു തുന്നിക്കെട്ടുന്നു.
ആകാശം അവൾക്കൊപ്പം
കുനിയുന്നു,
ആരും കാണാതെ
അവളെ ഉമ്മവെയ്ക്കുന്നു.
അരുമയായി
അവനെ വാരിയെടുക്കുന്നു
അവൾ,
മഴവില്ലായി കുടയുന്നു
മേഘങ്ങളിൽ!