മൗനം; മണ്ണിലേയ്ക്ക് ആഴ്ന്ന്
ആരും കാണാതെ ഒഴുകുന്ന
വാക്കുകളുടെ ഒരു നദി.
പറഞ്ഞാൽ തീരാത്തതും പറഞ്ഞാലും
വെളിവാകാത്തതുമായ
പായൽ പുതച്ച ഒരു ഹൃദയം.
ചെളിയിൽ പുതഞ്ഞ
കുപ്പിക്കുള്ളിൽ
കുടുങ്ങിപ്പോയ മീൻപോലെ
കടലിലാണെങ്കിലും
കരയിലെന്നപോലെ
ശ്വാസം കിട്ടാത്ത ഒരു പിടച്ചിൽ.