അഭിമുഖം

കാക്കയോട്

കറുപ്പിനെക്കുറിച്ചു ചോദിച്ച

പത്രപ്രവർത്തകൻ

കറുപ്പിനോട്

ലഹരിയെക്കുറിച്ചും ചോദിച്ചു.

അയാളുടെ മുഴുനീള

ലേഖനത്തിൽ ഒരിടത്തും

കാക്കയെയോ 

കറുപ്പിനെയോ 

കണ്ടെത്താൻ കഴിഞ്ഞില്ല. 

#poetry