ഒരു പ്രേമലേഖനം എഴുതിയിട്ടെത്ര കാലമായി?
ഇളവെയിൽ ചുവരിൽ പതിപ്പിച്ച
നിഴൽ എന്നോട് ചോദിച്ചു.
വാക്കുകൾ വറ്റിപ്പോയ കുളത്തിന്റെ കരയിലെ
കറുത്ത കൊറ്റിയെ എന്നപോലെ
ഞാൻ അതിനെ നോക്കി.
നോക്കിയിരിക്കുമ്പൊൾ
പ്രേമലേഖനം എങ്ങിനെ എഴുതണം
എന്ന പാട്ടു കേൾക്കാൻ തോന്നി.
പാട്ടുകേൾക്കുമ്പോൾ
കാലിൽ മുള്ളുകൊണ്ടപോലെയും തോന്നി.
#poetry