നാളെയ്ക്കുള്ള ലിങ്ക്
അയച്ചു തരൂ എന്ന് ഞാൻ
സുഹൃത്തിനോട് പറയുന്നു.
അത് ഇന്നലെ തന്നെ
അയച്ചല്ലോ എന്ന് അയാൾ
മറുപടി പറയുന്നു!
എന്നാലിന്ന് തന്നെ
തുറന്ന് നോക്കാമെന്ന് ഞാൻ
ക്ലിക്ക് ചെയ്യുന്നു.
അത് വർക്ക് ചെയ്യുന്നുണ്ടോ
എന്ന് അയാളും അന്നേരം
തുറന്ന് നോക്കിയാൽ,
നാളത്തെ മീറ്റിംഗ്
ഇന്നുതന്നെ നടക്കുമോ?
#poetry