കാണുന്നതും കാണാത്തതും

അത്
ഒരു മണം പോലെയോ 
മരണം പോലെയോ ആണ്.
കാണാൻ കഴിയില്ലെങ്കിലും
കണ്ണുകൾ പരതും!

കാണാൻ കഴിയുന്നതും 
കാണാൻ കഴിയാത്തതും തമ്മിൽ
അകലവ്യത്യാസം മാത്രമേ ഉള്ളുവെന്ന്
നമുക്ക് പണ്ടേ അറിയാം!