മുപ്പതുകൊല്ലം കൊണ്ട് ഒരു മുഴുവൻ കാളയെ തിന്ന എന്നെ
ഒരു കഴുത ഹിന്ദു എന്ന് വിളിച്ചു.
ഞാൻ അതിന്റെ മോന്തക്കിട്ട് ഒരു തൊഴികൊടുത്തു.
അതിന്റെ ഈർഷ്യകൊണ്ടാവാം
കഴുത എന്നെ ഹിന്ദു വർഗീയവാദി എന്ന് വിളിച്ചു!
നാറുന്ന വായകൊണ്ടുള്ള അതിന്റെ വിശേഷണം കേട്ട്
ഞാൻ ഞെട്ടിപ്പോയി.
എത്രവർഷം വേണം ഒരു മുഴുവൻ കഴുതയെ തിന്നാൻ
ഞാൻ ഒരു കടുവയാണെന്ന് തെളിയിക്കാൻ.!