ഉറങ്ങുന്നതിനുമുൻപ് ചെയ്യേണ്ടതൊക്കെ
കൃത്യമായി ചെയ്തിട്ടുണ്ടായിരുന്നു.
ഓൺ ലൈനിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്കെല്ലാം
ഗുഡ്നൈറ്റ് പറഞ്ഞു.
മുറ്റത്തെ ലൈറ്റണച്ച് ഞെളിഞ്ഞ്നിന്ന്
മരച്ചുവട്ടിൽ മൂത്രമൊഴിച്ചു.
കുരക്കാനും കടിക്കാനും ഇനിയും പഠിച്ചിട്ടില്ലാത്ത
അൾസേഷ്യന്റെ കൂട് തുറന്ന് വിട്ടു.
കതകടച്ച് സാക്ഷ നന്നായി വീണുവോ
എന്ന് ഉറപ്പുവരുത്തി.
അശാന്തയായി ഉറങ്ങുന്ന ഭാര്യയുടെ
മൊബൈലിന്റെ കാൾരെജിസ്റ്റർ പരിശോധിച്ചു.
കിടക്കുന്നതിനുമുൻപ് കഴിക്കാനുള്ള
ഗുളികകൾ എല്ലാം കഴിച്ചു.
വേദപുസ്തകത്തിൽ നിന്നും തിരുവചനങ്ങൾ
ചവച്ച് വെള്ളം കുടിച്ചു.
ഉണരാനുള്ള അലാറം ഓൺതന്നെ എന്ന്
ഉറപ്പുവരുത്തി
ഉറങ്ങിയോ?
അറിയില്ല...
പാവം...
ഉണർന്നിട്ടില്ല പിന്നെ!
കൃത്യമായി ചെയ്തിട്ടുണ്ടായിരുന്നു.
ഓൺ ലൈനിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്കെല്ലാം
ഗുഡ്നൈറ്റ് പറഞ്ഞു.
മുറ്റത്തെ ലൈറ്റണച്ച് ഞെളിഞ്ഞ്നിന്ന്
മരച്ചുവട്ടിൽ മൂത്രമൊഴിച്ചു.
കുരക്കാനും കടിക്കാനും ഇനിയും പഠിച്ചിട്ടില്ലാത്ത
അൾസേഷ്യന്റെ കൂട് തുറന്ന് വിട്ടു.
കതകടച്ച് സാക്ഷ നന്നായി വീണുവോ
എന്ന് ഉറപ്പുവരുത്തി.
അശാന്തയായി ഉറങ്ങുന്ന ഭാര്യയുടെ
മൊബൈലിന്റെ കാൾരെജിസ്റ്റർ പരിശോധിച്ചു.
കിടക്കുന്നതിനുമുൻപ് കഴിക്കാനുള്ള
ഗുളികകൾ എല്ലാം കഴിച്ചു.
വേദപുസ്തകത്തിൽ നിന്നും തിരുവചനങ്ങൾ
ചവച്ച് വെള്ളം കുടിച്ചു.
ഉണരാനുള്ള അലാറം ഓൺതന്നെ എന്ന്
ഉറപ്പുവരുത്തി
ഉറങ്ങിയോ?
അറിയില്ല...
പാവം...
ഉണർന്നിട്ടില്ല പിന്നെ!