ഫോറം ഫോർ ബെറ്റർ ടെലിവിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് കൃഷ്ണപിള്ള ഫൌണ്ടേഷനിൽ വച്ചു നടന്ന “ഇമേജസ് 2008“ വീഡിയോ ചലച്ചിത്രമേളയിൽ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം പരോളിന് ലഭിച്ചു.കൂടാതെ മണികണ്ഠനും രെജിപ്രസാദും തിരക്കഥാകൃത്തിനും,കാമറാമാനും ഉള്ള പ്രത്യേക ജൂറി പരാമർശത്തിനും അർഹരായി.മത്സരത്തിനുണ്ടായിരുന്ന പതിനാലു ചിത്രങ്ങളിൽ നിന്നാണ് പരോൾ മികച്ച ടെലിഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത്.അന്നയുടെ ലില്ലിപ്പൂക്കൾ സംവിധാനം ചെയ്ത അൻസാർ ഖാൻ ആണ് മികച്ച സംവിധായകൻ.ബി.ഹരികുമാർ,ജഗന്നാഥ വർമ,വിജയകൃഷ്ണൻ,മധുപാൽ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ മധുപാൽ സമ്മാനദാനം നിർവഹിച്ചു.