പരോൾ ........ കണ്ണടച്ചാൽ ഇരുട്ടാവില്ല
സങ്കുചിതത്തിലെ പരോൾ എന്ന തിരക്കഥ വായിക്കുമ്പോൾ ഏറ്റവും എന്നെ സ്പർശിച്ചവ,കണ്ണൻ അമ്മുവിനോട് കണ്ണടച്ചാൽ ഇരുട്ടാവില്യേ എന്ന് ചോദിക്കുന്നതും മനുഷ്യനും മണമുണ്ടോ എന്ന് സ്വയം മണത്തുനോക്കുന്നതുമാണ്.ആ തിരക്കഥ ചലച്ചിത്രമാക്കണമെന്ന് ആലോചിച്ചുതുടങ്ങിയപ്പോഴും എന്നെ ഏറ്റവും കുഴക്കിയത് കണ്ണൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകാൻ കെൽപ്പുള്ള ഒരു നടനെക്കിട്ടുമോ എന്നുള്ളതായിരുന്നു.ഭാഗ്യമെന്ന് പറയട്ടെ ഞങ്ങൾ നേരിട്ട എല്ലാ പരിമിതികളേയും പ്രതിസന്ധികളേയും തോൽപ്പിച്ചുകളയുന്നതരത്തിൽ അഭിനയ സിദ്ധിയുള്ള ഒരു ബാലപ്രതിഭയെ ഞങ്ങൾക്ക് കണ്ടെത്താനായി..........ഇത് കുഞ്ചു എന്ന് വിളിപ്പേരുള്ള ആദിത്യ എന്ന ഞങ്ങളുടെ കണ്ണൻ..നാളെയുടെ താരം....
ഇവൻ എന്നോട് പറയുന്നത് കണ്ണടയ്ക്കുന്നവർ അടയ്ക്കട്ടെ ഇരുട്ടാവില്ല എന്നാണ്......
ബ്ലോഗുമുഖാന്തിരം ഉരുവം കൊണ്ടതായതുകൊണ്ട് എഡിറ്റിങ്ങ് റ്റേബിളിൽ എത്തുന്നതിനുമുൻപേ പരോളിന്റെ ഒരു റഫ്കട്ട് ഇവിടെ...നന്ദി...