ഒരു ശിൽപ്പമുണ്ടാക്കുകയാണ്....
ശിൽപ്പിയുടെ ശിൽപ്പം !
ഉളിമുന ലക്ഷ്യത്തിൽ വെച്ച്
ചുറ്റിക കൊണ്ട് തലോടുന്ന പോസ്..
'ശിൽപ്പിയുടെ ശിൽപ്പി'
എന്ന വിളിപ്പേരാണെന്റെ സ്വപ്നം.
കുറ്റവും കുറവുമൊക്കെ
പൊറുക്കുമാറാകണം
ശിൽപ്പം പൂർത്തിയാകും വരെ
ക്ഷമിക്കുമാറാകണം
എന്റെ കുറതീർക്കേണ്ടത്
ശിൽപ്പമായ ശിൽപ്പിയാകുന്നു
ഏറെ നാളായി ഞങ്ങളിങ്ങനെ
അന്യോന്യം പണിയുകയാണ്