മുകളിലോട്ടുള്ള വഴിയാണ്
താഴോട്ടുമുള്ള വഴി
മുകളിലോട്ട് നടക്കുമ്പോൾ
മുകളിലോട്ടുള്ള വഴി
താഴോട്ട് നടക്കുമ്പോൾ
താഴോട്ടുള്ള വഴി
മുകളിലോട്ട് നടക്കുന്നവരാണ്
താഴോട്ടു നടക്കുന്നവരും
മുകളിലോട്ട് നടക്കുമ്പോൾ
മുകളിലോട്ട് നടക്കുന്നവർ
താഴോട്ട് നടക്കുമ്പോൾ
താഴോട്ട് നടക്കുന്നവർ
എങ്ങോട്ടും നടക്കാതെ
കുത്തിയിരിക്കുന്നവരാണ്
വഴിയേയും വഴിപോക്കരേയും
വെറുതേ പഴി പറയുന്നത്