ഒരു വിത്തിന് ചെയ്യാവുന്നതില്‍ ഏറ്റവും അപക്വമായ കൃത്യമാണ് മുളയ്ക്കുക എന്നത്.കട്ടിയുള്ളതും സുരക്ഷിതവുമായ പുറന്തോട് തകര്‍ത്ത്,വിശപ്പടങ്ങാത്ത പുഴുക്കളും പുല്‍ച്ചാടികളും നിറഞ്ഞ അരക്ഷിതമായ മണ്ണിലേക്ക് നഗ്നവും മൃദുലവുമായ മുകുളവുമായി ഇറങ്ങിച്ചെല്ലുക എന്നതില്‍പ്പരം അപകടകരമായ അവിവേകം എന്താണുള്ളത്?
സര്‍വ്വാദരണീയമായ മൗനത്തിന്റെ തിളങ്ങുന്ന കവചമുപേക്ഷിച്ച് അപഹാസ്യത്തിന്റെ മുനകൂര്‍ത്ത അമ്പുകളിലേക്ക് തഴമ്പിക്കാത്ത വാക്കുകളുമായി നഗ്നരാകുന്ന വിഢികളെ ഓര്‍മ്മിപ്പിക്കുന്നില്ലേ അത്?