ഫ്രിഡ്ജിനുള്ളില്‍
തണുത്തിരിക്കുന്നു
നാവു പിഴുത
വിശപ്പ്
ഫ്രീസറില്‍
തൊലിയുരിച്ച
പച്ചക്കറി
കുപ്പിയില്‍
പാസ്ചറൈസ്ഡ്
മുലപ്പാല്‍
അറകളില്‍
പൂവണിയാത്ത
റൊട്ടി
അടയിരിക്കാത്ത
പക്ഷികള്‍ തന്‍
തന്തയില്ലാത്ത
മുട്ട
ധമനിയില്‍
വൈദ്യുതോഷ്ണം
നെഞ്ചില്‍
കഠിന ശിശിരം
ഫ്രിഡ്ജിനുള്ളില്‍
വിറങ്ങലിക്കുന്നു
നാളെയുടെ
ഇറച്ചി
ഓര്‍ത്തിരിക്കെ
ഉയരുന്നു
ഫ്രിയോണ്‍
നിശ്വാസങ്ങള്‍
ജാരനാരോ
തുളയ്ക്കുന്നു
കന്യകാ ചര്‍മ്മം