നന്ദി
നന്ദി
നന്ദിയെന്നു ചൊല്ലാന്‍
ടീച്ചറെന്നെ പഠിപ്പിച്ചു
നന്ദി
നന്ദി
നന്ദിയെന്നു ചൊല്ലാഞ്ഞാല്‍
അമ്മയെന്നെ അടിച്ചു
നന്ദി
നന്ദി
നന്ദിയെന്നു ഞാന്‍
എല്ലാരോടും ചൊല്ലി
നന്ദി
നന്ദി
നന്ദിയെന്നു ഞാന്‍
എല്ലാത്തിനും ചൊല്ലി
മിടുക്കന്
മിടുക്കന് എന്നെന്നെ
എല്ലാരും പുകഴ്ത്തി
നന്ദി
നന്ദിയെന്നു ചൊല്ലിച്ചൊല്ലി
ദൈവാനുഗ്രഹവുമുണ്ടായി
നാലുകാലും
വാലും
ഭാരിച്ചൊരു പിടുക്കുമുള്ളൊരു*
ദൈവം പ്രത്യക്ഷനായി
നാഴികയ്ക്ക്
നാല്‍പ്പതുവട്ടം
എന്റെ പേര് ജപിച്ചതിനാല്‍
അനുഗ്രഹിക്കുന്നു
എന്ന് വെളിപാടുണ്ടായി
അതിനു ശേഷമെല്ലാരുമെന്നെ
പിടുക്കന്‍
പിടുക്കന്‍
എന്നു വിളിച്ചുതുടങ്ങി.
*വൃഷണം