പറക്കുന്നവയുടെ
ആകാശവും
പറക്കാനാകാത്തവയുടെ
ആകാശവും വേറിട്ടതാണ്
പറവകള്‍ക്ക് ആകാശം
സഞ്ചാരത്തിനുള്ള
ഉപാധിയാകുമ്പോള്‍
പറക്കാത്തവ
ആകാശത്തെ നോക്കി
മഴപെയ്യുമോ,മഞ്ഞുരുകുമോ
എന്നൊക്കെ പ്രവചിക്കുന്നു
മീനുകളുടെ കടലും
മുക്കുവന്റെ കടലും
വേറിട്ടതാണ്
മീനുകള്‍ക്ക് കടല്‍
ജീവിതം തന്നെയാകുമ്പോള്‍
മുക്കുവന് കടല്‍ ഉപജീവനമാകുന്നു.