കുപ്പത്തൊട്ടീ
ലോകത്തെ മുഴുവന്‍
വെടിപ്പാക്കാമെന്നു നീ
വാ പൊളിച്ചിരിക്കുന്നില്ലയോ
നിന്റെ വായിലേക്ക്
തള്ളുന്നതൊക്കെയും
നീ വിഴുങ്ങുന്നില്ലയോ
വാടിയ പൂ
ചൂടിയ പൂ
ചൂടാറുംമുന്‍പ് ആറാടിയപൂ
ചുട്ടതും
ചുടാത്തതും
കെട്ടതും കെടാത്തതും
കെട്ടുപൊട്ടിപ്പൊലിഞ്ഞതും
പെറ്റതും,പെറാത്തതും
പെറാതിരിക്കാനണിഞ്ഞതും
പൊറാട്ടുനാടകങ്ങളും
കുപ്പത്തൊട്ടീ
നീ വിഴുങ്ങുന്നില്ലയോ
കെട്ട നാറ്റം നീ പുഴുങ്ങുന്നില്ലയോ
തള്ളട്ടയോ ഞാനെന്നെ
കുപ്പത്തൊട്ടീ നിന്റെ
നിത്യ നിതാന്തമാം
വിശപ്പിനുള്ളില്‍,
കണ്ണില്ലാത്തവനേ
കാതില്ലാത്തവളേ
മൂക്കില്ല്ലാത്തവനേ
നാക്കില്ലാത്തവളേ
കയ്യില്ലാത്തവനേ
കാലില്ലാത്തവളേ
തവളേ
തവളേ