ഏതു റിമോട്ടില്‍ നിന്ന്
എന്നെലക്ഷ്യമാക്കി
വരുന്നൂ
ഇത്രയധികം
സിഗ്നലുകള്‍.
നേരംകൊല്ലാന്‍
മറ്റുവഴിയൊന്നുമില്ലാത്ത
ഏതു വീട്ടമ്മ
സമയം
കാത്തിരിക്കുന്നൂ
ആകാംക്ഷയോടെയെന്നും.
കറുപ്പിനെ വെളുപ്പിക്കാന്‍
തത്രപ്പെടുന്ന
ഏതുമുതലാളി
സ്പോണ്‍സര്‍ചെയ്യുന്നൂ
മുടങ്ങാതെയിത്രയും
എപ്പിസോഡുകള്‍.
ചവറുപരിപാടിയെന്ന്
സ്വയം വിധിയെഴുതിയിട്ടും
ആരുപ്രഖ്യാപിക്കുന്നൂ
മികച്ചതെന്ന്
ചില പുരസ്കാരങ്ങള്‍.