പാളങ്ങളില്‍

വേഗങ്ങള്‍
ഉള്ളില്‍ കത്തുന്നതിന്റെ
സാക്ഷ്യങ്ങളാണ്.

ഉയരങ്ങള്‍
കമിഴ്ത്തി വച്ചിട്ടുള്ള
താഴ്ചകളാണ്.

നാടുമുഴക്കി
ഇരട്ടപ്പാളങ്ങളില്‍
കുതിച്ചോടുന്ന കരിവണ്ടീ...