കഴുതേ
നിനക്കു ഞാന്‍
രാജ്യസ്നേഹമെന്ന് പേരിട്ടതും
പൊന്നാടയും പൂമാലയും
കൊണ്ടലങ്കരിച്ചതും
വീരഗാഥകള്‍ പാടിയും
ധീരകഥകള്‍ പറഞ്ഞും
താരാട്ടി പാരാട്ടി
പാലും പഴവും തന്നിത്രടം
വളര്‍ത്തിക്കൊണ്ടു വന്നതും
നീ മറന്നു പോകരുത്
വേണ്ടപ്പോള്‍ വേണ്ടും വണ്ണം
നന്ദികാണിച്ചേക്കണം കേട്ടോ.