സാധാരണമനുഷ്യന്‍
എന്നു കേള്‍ക്കുമ്പോള്‍,
തുന്നിച്ചേര്‍ത്ത ഉടുപ്പു
ധരിക്കാനില്ലാത്ത,
അടിവസ്ത്രങ്ങള്‍
കണ്ടിട്ടില്ലാത്ത,
ബ്രഷും പേസ്റ്റും കൊണ്ട്
പല്ലുതേക്കാനറിയാത്ത,
ഷേവിങ്ങ് ക്രീം പതച്ച്
താടി വടിച്ചിട്ടില്ലാത്ത,
സാനിട്ടറി നാപ്കിന്‍
എന്തിനുള്ളതെന്നറിയാത്ത,
കക്കൂസ് ഉപയോഗിക്കുന്നത്
എങ്ങനെ എന്നറിയാത്ത,
എണ്ണയോ ഷാമ്പുവോ
തേച്ച് കുളിക്കാത്ത,
സോപ്പിട്ടു നനക്കാത്ത,
ചെരുപ്പിട്ടു നടക്കാത്ത,
എല്ലെഴുന്ന ഒരു ഇരുകാലി
ജന്തുവിനെക്കുറിച്ചു ചിന്തവരുമോ
ഭാവനാസമ്പന്നനായ ഒരാള്‍ക്ക് ?