ചോരപുരളും വരെ
ഓരോ കത്തിയും
അനുഭവിക്കുന്ന
അസ്വസ്ഥതയാണ്
അസംതൃപ്തി.
ഒരു കഴുത്ത്
വന്നുചേരും വരെ
ക്ഷമയോടെയുള്ള
കൊലക്കയറിന്റെ
കാത്തിരുപ്പാണ്
പ്രതീക്ഷ.
മറുപക്ഷത്തുള്ളതില്‍
അവസാനത്തെ യുവാവും
വെടിയേറ്റുവീഴുന്ന
നിമിഷമാകുന്നു
വിജയം.
വിജയത്തിനു വേണ്ടിയുള്ള
പ്രതീക്ഷാ നിര്‍ഭരമായ
അസംതൃപ്തിയെയാണ്
മനുഷ്യന്‍
ജീവിതമെന്നു
നിര്‍വ്വചിച്ചിരിക്കുന്നത്.