കുഞ്ഞിപ്പെണ്ണേ നിനക്ക്
കാതു കുത്താത്തോണ്ട്
മൂക്കുത്തീം മുലക്കച്ചേമില്ലാത്തോണ്ട്
കണ്ണെഴുതി പൊട്ടും തൊട്ട് പട്ടും ചുറ്റി
പാടവരമ്പത്തൂടെ നടത്താത്തോണ്ട്
നീയിനിമേല്‍ പാടൂല്ലേ?
നീ പാടാത്തോണ്ട്
ഇനിമേലാരുമുറങ്ങൂല്ലേ?
ഇനിമേലാരുമുറങ്ങാത്തോണ്ട്
കോഴികളൊന്നും കൂവൂല്ലേ?
കോഴികളൊന്നും കൂവാത്തോണ്ട്
ഇനിമേല്‍ സൂര്യനുദിക്കൂല്ലേ?
കുഞ്ഞിപ്പെണ്ണേ ചതിക്കല്ലേ.