കുടത്തിലാണെങ്കില്‍
കുടത്തിന്റെയാകൃതി
കുളത്തിലാണെങ്കില്‍
കുളത്തിന്റെയാകൃതി.
പുഴയിലാണെങ്കില്‍
പുഴയുടെയാകൃതി
കടലിലാകുമ്പോള്‍
തിരയുടെയാകൃതി.
കൊടിപിടിക്കുമ്പോള്‍
കോലിന്റെയാകൃതി
മുഷ്ടിചുരുട്ടുമ്പോള്‍
മുദ്രാവാക്യമാകൃതി.
കസേരയിലിരിക്കുമ്പോള്‍
കസേരയുടെയാകൃതി
കട്ടിലില്‍ കിടന്നാലോ
കട്ടിലിന്റെയാകൃതി.
അഴുക്കുചാലില്‍
ഒഴുക്കിന്റെയാകൃതി
ഒഴുക്കുനീളുമ്പോള്‍
വഴുക്കിന്റെയാകൃതി.
വഴിനടക്കുമ്പോള്‍
വഴിയുടെയാകൃതി
കുഴിയിലാകുമ്പോള്‍
കുഴിയുടെയാകൃതി.