പ്രശാന്തത
എനിക്കവകാശമല്ല
ഉറഞ്ഞുപോയ പ്രാണവായുപോലെ
അതെന്നെ ഞെരുക്കിക്കൊല്ലുന്നു
പിറക്കാന്‍ അഭയംകൊടുക്കാതെ
ഞാന്‍ ഛിദ്രിച്ചുകളഞ്ഞ
പുത്രപിണ്ഡത്തിന്‍ മുഖമാണത്
അശാന്തമാകട്ടെഞാന്‍.
ഉടഞ്ഞുപോകുന്നൊരാദിനക്ഷത്രമായ്
പൊറുതിയില്ലാതലയും പ്രകാശമായ്
തുടിക്കുമോരോ അണുവിലു-
മിരക്കട്ടെയഭയം
അശാന്തമാകട്ടെയീ
ഗുഹാവീഥികള്‍.